Skip to main content

Posts

Showing posts with the label students

അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യും

അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യും English: Narendra Modi in Press Conference (Photo credit: Wikipedia ) അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം സ്‌കൂളുകളില്‍ സംപ്രേഷണം ചെയ്യും. അഞ്ചിനു മൂന്നുമുതല്‍ നാലു വരെയാണു പ്രസംഗം സംപ്രേഷണം ചെയ്യുക. രാജ്യവ്യാപകമായി പ്രസംഗം സംപ്രേഷണം ചെയ്യുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തും മുന്നൊരുക്കങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കി. വികേ്‌ടഴ്‌സ്‌ ചാനല്‍ ലഭ്യമാക്കിയ സ്‌കൂളുകളില്‍ അതുപയോഗിച്ചു പ്രസംഗം സംപ്രേഷണം ചെയ്യണമെന്നാണു നിര്‍ദേശം. ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകളില്‍ എല്‍.സി.ഡി പ്രോജക്‌ടര്‍ ഉപയോഗിച്ചു വലിയ സ്‌ക്രീനില്‍ പരിപാടി കാണിക്കണം. ശബ്‌ദത്തിനായി ലൗഡ്‌ സ്‌പീക്കര്‍ സംവിധാനം ഉപയോഗിക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ ഐടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചെയ്യണം. ഇന്റര്‍നെറ്റ്‌ സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ദൂരദര്‍ശന്‍ ചാനല്‍ വഴി പരിപാടി തത്സമയം കാണിക്കണം. ഇന്റര്‍നെറ്റ്‌, ടെലി...