കുരുക്കുകള്‍ക്കിടയില്‍ ‘ദൃശ്യം’
മലയാളത്തില്‍ ചരിത്രം വിജയം നേടിയ ‘ദൃശ്യ’ത്തിന് തുടര്‍ച്ചയായ നിയമക്കുരുക്കുകള്‍.
വന്‍ തുകക്ക് വിവിധ ഭാഷകളിലേക്ക് റിമേക്കിന് അവകാശം വിറ്റുപോയതിന് പിന്നാലെയാണ് ഒന്നിലധികം കോപ്പിറൈറ്റ് ലംഘന ആരോപണങ്ങള്‍ ചിത്രത്തെ നിയമപരമായി വേട്ടയടുന്നത്.
കഴിഞ്ഞവാരം ഹിന്ദിയിലെ പ്രമുഖ നിര്‍മാതാവായ ഏക്താ കപൂര്‍ ‘ദൃശ്യ’ത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രവുമായി സാമ്യമുള്ള ജാപനീസ് കഥയുടെ ഇന്ത്യന്‍ അവകാശം നേടിയിരിക്കുന്നത് താനാണെന്നും അതുകൊണ്ടുതന്നെ ‘ദൃശ്യം’ മോഷണമാണെന്നുമാണ് ആക്ഷേപം. പകര്‍പ്പകാശലംഘനം ചൂണ്ടിക്കാട്ടി എക്താ കപൂര്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. എന്നാല്‍, ആക്കഥയെ അവലംബിച്ചല്ല ചിത്രമെന്നും ‘ദൃശ്യ’ത്തിന്‍െറ ബോളിവുഡ് പ്രവേശം തടയാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമായാണ് ആരോപണമെന്നുമാണ് ‘ദൃശ്യ’ത്തിന്‍െറ സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്.
ഇപ്പോള്‍, ഹൈക്കോടതിയിലും ‘ദൃശ്യ’ത്തിനെതിരെ പരാതി എത്തിയിട്ടുണ്ട്. സംവിധായകനായ സതീഷ് പോളാണ് തന്റെകഥയായാണ് ‘ദൃശ്യ’മാക്കിയതെന്ന് കേസ് നല്‍കിയിരിക്കുന്നത്. സതീഷിന്‍െറ ഡിറ്റക്ടീവ് നോവലായ ‘ഒരു മഴക്കാലത്ത്’ കോപ്പിയടിച്ചാണത്രേ ‘ദൃശ്യ’മുണ്ടാക്കിയത്. കോപ്പിറൈറ്റ് ആക്ട് പ്രകാരം സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, വിതരണക്കാരായ ആശിര്‍വാദ് ഫിലിംസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
‘ഒരു ചെന്നൈ ക്രൈം സ്റ്റോറി’ എന്ന പേരില്‍ താന്‍ ചിത്രം തുടങ്ങാനിരിക്കവേയാണ് ‘ദൃശ്യ’ത്തിന്‍െറ തമിഴ് പതിപ്പിന്‍െറ ജോലികള്‍ തുടങ്ങിയതായി അറിഞ്ഞതെന്ന് സതീഷ് പോള്‍ പറയുന്നു.
എന്തായാലും, റീമേക്ക് മാര്‍ക്കറ്റില്‍ ‘ദൃശ്യം’ ഹിറ്റാണ്. ആദ്യം കന്നടയിലത്തെിയ ചിത്രം അവിടെ സംസാരവിഷയമായിട്ടുണ്ട്. രവിചന്ദ്രനും നവ്യാ നായരുമാണ് കന്നട ‘ദൃശ്യ’ത്തില്‍ മുഖ്യവേഷത്തില്‍ എത്തിയത്.
കഴിഞ്ഞവാരം തെലുങ്കില്‍ റിലീസായ ‘ദൃശ്യം’ അവിടുത്തുകാരെയും അതിശയിപ്പിച്ച് മുന്നേറുകയാണ്. വെങ്കിടേഷ് നായകനായ ചിത്രത്തില്‍ മീനയാണ് നായിക. റെക്കോഡ് കലക്ഷനാണ് ചിത്രം വാരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ് പതിപ്പിന്‍െറ പൂജയും നടന്നു. കമല്‍ ഹാസനാണ് നായകനാവുന്നത്. ജീത്തു ജോസഫ് തന്നെയാണ് സംവിധായകന്‍.
ഇപ്പോള്‍ ചിത്രത്തിനെതിരെ വന്നിട്ടുള്ള നിയമനടപടികള്‍ തമിഴ്, ഹിന്ദി പതിപ്പുകളുടെ തുടര്‍നടപടികളെ അനിശ്ചിതത്തിലാക്കുമോ എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.
Read more at: http://www.madhyamam.com/movies/node/1064
Comments
Post a Comment