തെരഞ്ഞെടുപ്പിൽ ഹിന്ദു കാർഡ് ഇറക്കി ട്രംപ്
എഡിസൺ (ന്യൂജഴ്സി): ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെന്നു വിശേഷിപ്പിച്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താൻ പ്രസിഡന്റായാൽ കൂടുതൽ ശക്തിപ്പെടുമെന്ന് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ ഇന്ത്യയും യു.എസും ഉറ്റ സുഹൃത്തുക്കളായിരിക്കും. ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ ആശ്ചര്യകരമായ ഭാവി ഇരുരാജ്യങ്ങൾക്കും ഉണ്ടാക്കാൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. ന്യൂജഴ്സിയിൽ നടന്ന റിപ്പബ്ലിക്കൻ ഹിന്ദു സഖ്യം സംഘടിപ്പിച്ച പരിപാടിയിൽ സംകാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാണ് മോദി. ഊർജസ്വലനായ വ്യക്തിയാണ് ഇന്ത്യയുടെ നേതാവ്. താൻ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനാണ്. യു.എസ് പ്രസിഡന്റായാൽ അമേരിക്കയിലെ ഹിന്ദുക്കളായ ഇന്ത്യക്കാർക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയിലും ഇന്ത്യയിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണത്തിെൻറ എല്ലാ മേഖലയിലും അദ്ദേഹത്തിെൻറ രീതി പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനായ താന്‍ 19 മാസം മുന്‍പ് രാജ്യത്ത് സന്ദർശനം നടത്തിയിരുന്നു. ഇനിയും ഒരുപാട് തവണ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു.
Comments
Post a Comment